Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Khadi Sector

Kannur

ഖാ​ദി മേ​ഖ​ല: പ്ര​വ​ര്‍​ത്ത​ന​മാ​റ്റം അ​നി​വാ​ര്യ​മെ​ന്ന് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ

പ​യ്യ​ന്നൂ​ര്‍: ഖാ​ദി മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഇ​തു​വ​രെ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ. പു​തു​ത​ല​മു​റ​യെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നും മാ​ര്‍​ക്ക​റ്റ് ചെ​യ്യാ​നും ക​ഴി​യു​ന്ന നി​ല​യി​ലേ​ക്ക് ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള സ്റ്റേ​റ്റ് നാ​ഷ​ണ​ല്‍ ഖാ​ദി ലേ​ബ​ര്‍ യൂ​ണി​യ​ന്‍ (ഐ​എ​ന്‍​ടി​യു​സി) പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ പ​യ്യ​ന്നൂ​ര്‍ ക്ഷീ​ര ട​വ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഖാ​ദി മേ​ഖ​ല​യി​ല്‍ കാ​ലി​ക​മാ​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ വ​രു​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. വ​സ്ത്ര​രം​ഗ​ത്ത് മ​റ്റെ​ല്ലാ മേ​ഖ​ല​യി​ലും വ​ലി​യ നി​ല​യി​ല്‍ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ ഖാ​ദി മേ​ഖ​ല​യി​ല്‍ അ​ത് ന​ട​ക്കു​ന്നി​ല്ല എ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​ണ്.

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഉ​ത്പ​ന്ന​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​നും ന​മു​ക്ക് ത​ന​താ​യി ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ത്പാ​ദി​പ്പി​ക്കാ​നും സാ​ധി​ച്ചാ​ല്‍ കു​റേ​ക്കൂ​ടി തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക​ഴി​യും.
ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച​തും ഇ​ന്നും നി​ര​വ​ധി പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കു​ന്ന ഒ​രു മേ​ഖ​ല എ​ന്ന നി​ല​യി​ലും ഇ​തി​നെ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും എം​എ​ല്‍​എ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. ഗം​ഗാ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​വി. കു​ഞ്ഞി​രാ​മ​ന്‍, പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​രാ​ജ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​ജ​നാ​ര്‍​ദ​ന​ന്‍, കെ.​വി. മോ​ഹ​ന​ന്‍, പി. ​അ​ശോ​ക​ന്‍, പി.​വി. പ്രി​യ, എ.​കെ. ശ്രീ​ജ, എ​ന്‍. സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്നു ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ച​ന്തു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി​ജ​യ​ന്‍, കെ. ​പു​ഷ്പാ​വ​തി, സി.​കെ. വി​നോ​ദ്കു​മാ​ര്‍, വി.​കെ. ഉ​ഷ, ഇ.​എ​ന്‍. പ​ദ്മാ​വ​തി, കെ.​വി. ബി​ന്ദു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up